ശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍

ശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്. കോച്ചിംഗ് സ്റ്റാഫ്, നെറ്റ് ബൗളേഴ്സ് എന്നിവരുടെയും പരിശോധന നടത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആര്‍തറും തിരിമന്നേയും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പുള്ള പ്രൊവിഷണല്‍ സ്ക്വാഡിന്റെ ഭാഗമായിട്ടുള്ളവര്‍ക്കാണ് പരിശോധന നടത്തിയത്.

പരമ്പര 20 ഫെബ്രുവരിയില്‍ ആരംഭിക്കുവാനാണിരിക്കുന്നത്. എന്നാല്‍ ലങ്ക ഇത് വൈകിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleമൂന്നാം ടി20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം
Next articleആൻഫീൽഡിൽ വീണ്ടും ലിവർപൂൾ കണ്ണീർ, ബ്രൈറ്റണ് ചരിത്ര വിജയം