പി എസ് ജി താരം വെറട്ടി കൊറോണ പോസിറ്റീവ്

20210403 100530

ഫ്രഞ്ച് ലീഗ് ക്ലബായ പി എസ് ജിയുടെ പ്രധാന മധ്യനിര താരമായ വെറട്ടിക്ക് കൊറോണ പോസിറ്റീവ്. ക്ലബ് ആണ് വെറാട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറ്റാലിയൻ ദേശീയ ക്യാമ്പിൽ കൊറോണ വ്യാപനം ഉണ്ടായിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ വെറട്ടിക്കും കൊറോണ പോസിറ്റീവ് ആയത്. താരം ഐസൊലേഷനിൽ ആണ്. രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. ബയേണ് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം വെറട്ടിക്ക് നഷ്ടമാകും. ഇത് മാത്രമല്ല ഫ്രഞ്ച് ലീഗിലെ ടോപ് ഓഫ് ദി ടാബിൾ പോരാട്ടത്തിൽ ലില്ലെക്ക് എതിരായ മത്സരവും വെറട്ടിക്ക് നഷ്ടമാകും.