ആൻഡേഴ്സൺ സച്ചിൻ ടെണ്ടുൽക്കറെ പോലെയെന്ന് മഗ്രാത്ത്

- Advertisement -

കഴിഞ്ഞ ദിവസം ടെസ്റ്റിൽ 600 വിക്കറ്റ് നേട്ടം തികച്ച ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ പോലെയാണെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. സച്ചിൻ ടെണ്ടുൽക്കർ ബാറ്റ്സ്മാൻമാരുടെ നിലവാരം ഉയർത്തിയപ്പോൾ ആൻഡേഴ്സൺ ബൗളർമാരുടെ നിലവാരം ഉയർത്തിയെന്നും മഗ്രാത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്താനെതിരെ നടന്ന ടെസ്റ്റിലാണ് ടെസ്റ്റിൽ 600 നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമായി ജെയിംസ് ആൻഡേഴ്സൺ മാറിയത്

സച്ചിൻ ടെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ റൺസും കളിച്ച മത്സരങ്ങളും വേറെ ഒരാളും മറികടക്കില്ലെന്നും അതെ പോലെ ഫാസ്റ്റ് ബൗളിങ്ങിൽ ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡുകൾ മറ്റാരും മറികടക്കില്ലെന്നും മഗ്രാത്ത് പറഞ്ഞു. ജെയിംസ് ആൻഡേഴ്സണെ പോലെ പന്ത് സിങ് ചെയ്യിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും രണ്ട് ഭാഗത്തേക്കും അനായാസം പന്ത് സിങ് ചെയ്യാനുള്ള കഴിവ് ആൻഡേഴ്സണ് ഉണ്ടായിരുന്നെന്നും മഗ്രാത്ത് പറഞ്ഞു. ജെയിംസ് ആൻഡേഴ്സൺ കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറാണ് ഗ്ലെൻ മഗ്രാത്ത്.

Advertisement