വാൻ ഡൈകിന്റെ പരിക്ക് സാരമുള്ളതല്ല

- Advertisement -

ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈകിന് ഇന്നലെ ഏറ്റ പരിക്ക് സാരമുള്ളതല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് വ്യക്തമാക്കി. ഇന്നലെ പ്രീസീസൺ മത്സരത്തിൽ സാൽസ്ബർഗിനെതിരെ കളിക്കുമ്പോൾ ആയിരുന്നു വാൻ ഡൈകിന് പരിക്കേറ്റത്. താരത്തെ ഉടൻ സബ്ബ് ചെയ്തിരുന്നു. പരിക്ക് ഡോക്ടർമാർ വിലയിരുത്തി എന്നും പേടിക്കാൻ ഒന്നും ഇല്ലാ എന്നും ക്ലോപ്പ് പറഞ്ഞു.

ചെറിയ പരിക്കാണ് എന്നും വാൻ ഡൈകിന് പുറത്തിരിക്കേണ്ടി വരില്ല എന്നും ക്ലോപ്പ് പറഞ്ഞു. ഓസ്ട്രിയയിലെ പ്രീസീസണിലെ രണ്ട് മത്സരങ്ങളും കഴിഞ്ഞ ലിവർപൂൾ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഇനി കമ്മ്യൂണിറ്റി ഷീൽഡ് മത്സരമാണ് അവർക്കുള്ളത്. 29ആം തീയതി നടക്കുന്ന മത്സരത്തിൽ അവർ ആഴ്സണലിനെ നേരിടും. ആ മത്സരത്തിൽ ലിവർപൂൾ നിരയിൽ വാൻ ഡൈക് ഉണ്ടാകും.

Advertisement