
ഐ പി എൽ ടീം കൊൽക്കത്ത നൈറ്റ് റൈയ്‌ഡേഴ്സിനെ ഇനി മുൻ ന്യൂസിലാന്റ് ദേശീയ താരം ബ്രെണ്ടൻ മക്കല്ലം പരിശീലിപ്പിക്കും. മുൻപ് കൊൽക്കത്തക്ക് വേണ്ടി കളിച്ച താരം കൂടിയാണ് മക്കല്ലം.
📣 The announcement you all have been waiting for! 🤩
Put your hands together and welcome @Bazmccullum, our new Head Coach 💜#WelcomeBackBaz #KorboLorboJeetbo pic.twitter.com/tDYz1V9IGz
— KolkataKnightRiders (@KKRiders) August 15, 2019
2008 മുതൽ 2010 വരെയും 2012-2013 സീസണിലും മക്കല്ലം കൊൽക്കത്തയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ടീമിനെ അറിയുന്ന മുൻ താരം പരിശീലകനായി എത്തുന്നത് ആർധകർക്കും ആവേശമാകും. 37 വയസുകാരനായ താരം 2002 മുതൽ 2016 വരെ ന്യൂസിലാന്റ് ദേശീയ ടീം അംഗമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊച്ചി ടസ്കേർസ്, ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാഗ്ലൂർ ടീമുകൾക്ക് വേണ്ടിയും മക്കല്ലം കളിച്ചിട്ടുണ്ട്.