ചുവപ്പണിഞ്ഞ് ലോര്‍ഡ്സ് – എല്ലാം റുഥ് സ്ട്രോസ്സിന് വേണ്ടി

ഇന്ന് ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി ആരംഭിച്ചപ്പോള്‍ ലോര്‍ഡ്സ് ചുവപ്പണിഞ്ഞാണ് എത്തിയത്. മുന്‍ ഇംഗ്ലണ്ട് നായകനും ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ഡയറക്ടറുമായിരുന്നു ആന്‍ഡ്രൂ സ്ട്രോസ്സിന്റെ ഭാര്യ കരള്‍ ക്യാന്‍സര്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിട വാങ്ങിയത്. റുഥ് സ്ട്രോസ്സ് ഫൗണ്ടേഷന്‍ ഇത്തരം ക്യാന്‍സറുകളുടെ ചികിത്സയ്ക്കും ഗവേഷണത്തിനുമായി ഫണ്ട് കണ്ടെത്തുവാന്‍ വേണ്ടി ആരംഭിക്കുകയായിരുന്നു.

താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം ഇന്ന് ചുവപ്പണിഞ്ഞാണ് എത്തുന്നത്. ചുവപ്പ് ബ്ലേസറുകളില്‍ കമന്റേറ്റര്‍മാര്‍ എത്തുമ്പോള്‍ കളിക്കാര്‍ ചുവപ്പ് തൊപ്പിയും ചുവന്ന നമ്പറുകളുമാണ് അണിയുന്നത്. റുഥ് സ്ട്രോസ്സിന്റെ ഏറ്റവും പ്രിയങ്കരമായ നിറമായിരുന്നു ചുവപ്പ്, അത് തന്നെയാണ് ചുവപ്പിന് പ്രാമുഖ്യം നല്‍കുവാന്‍ തീരുമാനിക്കുവാനുള്ള കാരണം.

സ്ട്രോസ്സിന്റെ മക്കളാണ് ഇന്ന് കളിയുടെ ആരംഭം സൂചിപ്പിക്കുന്ന മണി മുഴക്കിയത്.

Previous articleസനിയോളൊ എങ്ങും പോകില്ല, റോമയിൽ യുവതാരത്തിന് പുതിയ കരാർ
Next articleനൈറ്റ് റൈയ്‌ഡേഴ്സിനെ ഇനി മക്കല്ലം പരിശീലിപ്പിക്കും