വിജയക്കുതിപ്പ് തുട‍ർന്ന് ഓസ്ട്രേലിയ, നാലാം ടി20യിലും ആധിപത്യം

എംസിജിയിൽ ഇന്ന് നടന്ന നാലാം ടി20യിലും വിജയം തുടര്‍ന്ന് ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 139/8 എന്ന സ്കോറിനൊതുക്കിയ ശേഷം ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിൽ വിജയം കാണുകയായിരുന്നു.

48 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്സ്വെല്ലും 20 പന്തിൽ 40 റൺസ് നേടിയ ജോഷ് ഇംഗ്ലിസും ആണ് ആതിഥേയര്‍ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ആഷ്ടൺ അഗര്‍ 26 റൺസ് നേടി.

46 റൺസ് നേടിയ ഓപ്പണർ പതും നിസ്സങ്ക മാത്രമാണ് ലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയിൽ കെയിന്‍ റിച്ചാര്‍ഡ്സണും ജൈ റിച്ചാര്‍ഡ്സണും രണ്ട് വീതം വിക്കറ്റ് നേടി.

 

Comments are closed.