306 റൺസ് ലീഡുമായി കേരളം

രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ 306 റൺസിന്റെ ലീഡ് നേടി കേരളം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 454/8 എന്ന പടുകൂറ്റൻ സ്കോറാണ് നേടിയിട്ടുള്ളത്.

Sachinbaby

രാഹുല്‍ പുരാത്തി(14), രോഹന്‍ കുന്നുമ്മൽ(10)7, സച്ചിന്‍ ബേബി(56) എന്നിവ‍ർക്കൊപ്പം വത്സൽ ഗോവിന്ദും ആണ് കേരളത്തിനായി തിളങ്ങിയത്. വത്സൽ 76 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

VatsalgovindK

മേഘാലയയ്ക്ക് വേണ്ടി സിജി ഖുറാന 3 വിക്കറ്റ് നേടിയപ്പോള്‍ നഫീസ്, ആര്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.