റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിൽക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോയെ സൈൻ ചെയ്ത കാര്യത്തിൽ തെറ്റുപറ്റിയെന്നും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വിറ്റിലെങ്കിൽ റൊണാൾഡോയെ ക്ലബ് സൈൻ ചെയ്തതിലും വലിയ തെറ്റ് ആവുമെന്നും കാരഗർ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രൈറ്റനെതിരായ മത്സരത്തിൽ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയതെന്നും എന്നാൽ താരത്തിനെ ക്ലബ് വിൽക്കുന്നതാണ് നല്ലതെന്നും കാരഗർ പറഞ്ഞു.

കഴിഞ്ഞ വിൻഡോയിലാണ് റൊണാൾഡോ യുവന്റസിൽ നിന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തുന്നത്. 2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച റൊണാൾഡോ ക്ലബ് ഇതിഹാസമായാണ് ക്ലബ് വിട്ടത്. റൊണാൾഡോയുടെ ഓരോ പ്രകടത്തിനും പിന്നാലെയുള്ള മീഡിയ സർക്കസ് ടീമിന്റെ മുഴുവൻ പ്രകടനത്തെയും ബാധിക്കുന്നുണ്ടെന്നും കാരഗർ പറഞ്ഞു.