ഫിന്‍ അല്ലെന് പകരം മാറ്റ് ഹെന്‍റി ബംഗ്ലാദേശിൽ ന്യൂസിലാണ്ട് ടീമിനൊപ്പം ചേരും

കോവിഡ് ബാധിച്ച ഫിന്‍ അല്ലെന് പകരം ബംഗ്ലാദേശിലേക്ക് മാറ്റ് ഹെന്‍റിയെ എത്തിച്ച് ന്യൂസിലാണ്ട്. സെപ്റ്റംബര്‍ 1ന് ആണ് ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്.

അല്ലെന്‍ ന്യൂസിലാണ്ട് ടീമിനൊപ്പം ബംഗ്ലാദേശിൽ തന്നെ തുടരും. താരം ധാക്കയിലെത്തി കോവിഡ് പോസിറ്റീവ് ആയ ശേഷം ഐസൊലേഷനിലാണ് കഴിയുന്നത്. ഹെന്‍റി പാക്കിസ്ഥാനെതിരെ സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മാത്രമാണ് തിരഞ്ഞെടുത്തിരുന്നത്.

താരം ഓഗസ്റ്റ് 30ന് ബംഗ്ലാദേശിലേക്ക് യാത്രയാകും.

Previous articleഇന്ന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, കേരള യുണൈറ്റഡിനോട് പക വീട്ടുമോ
Next articleഎഫ് സി ഗോവ യുവതാരം മൊഹമ്മദൻസിൽ