ഇന്ന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, കേരള യുണൈറ്റഡിനോട് പക വീട്ടുമോ

Img 20210827 125823

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീസീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്‌. കേരള യുണൈറ്റഡ് തന്നെ ആണ് ഇന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ ആഴ്ച സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കേരള യുണൈറ്റഡിനായിരുന്നു വിജയം. അന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള യുണൈറ്റഡ് വിജയിച്ചത്. ഇന്ന് വിജയത്തോടെ ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കങ്ങൾക്ക് ആത്മവിശ്വാസം ഉയർത്താൻ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

വിദേശ സൈനിംഗുകളായ ലൂണ സിപോവിച് എന്നിവർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങിയേക്കും. ഇത് കഴിഞ്ഞാൽ ഒരു സന്നാഹ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. അടുത്ത ആഴ്ച കാശ്മീർ ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ഇന്നത്തെ മത്സരം വൈകിട്ട് 4 മണിക്കാണ്. കളി തത്സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ കാണാം.

Previous articleഅമ്പയര്‍മാരുടെ തീരുമാനങ്ങളെ കോഹ്‍ലി നിരന്തരം ചോദ്യം ചെയ്യുന്നത് സങ്കടകരമായ കാഴ്ച – ഡേവിഡ് ലോയഡ്
Next articleഫിന്‍ അല്ലെന് പകരം മാറ്റ് ഹെന്‍റി ബംഗ്ലാദേശിൽ ന്യൂസിലാണ്ട് ടീമിനൊപ്പം ചേരും