അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ കളി സാധ്യമായി, ഇംഗ്ലണ്ടിന് ബാറ്റിംഗ് പരിശീലനം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്താംപ്ടണില്‍ ഒടുവില്‍ ക്രിക്കറ്റ് നടന്നു. മഴയ്ക്കൊടുവില്‍ അവസാന സെഷനില്‍ ഏതാനും മണിക്കൂര്‍ കളി നടന്നപ്പോള്‍ ഇംഗ്ലണ്ട് അത് ബാറ്റിംഗ് പരിശീലനമായി കണ്ടു. പാക്കിസ്ഥാന്റെ 236 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് പകരം ഇംഗ്ലണ്ട് 110/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

7/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി സാക്ക് ക്രോളി-ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 91 റണ്‍സാണ് നേടിയത്. 53 റണ്‍സ് നേടിയ സാക്ക് ക്രോളിയെ മുഹമ്മദ് അബ്ബാസ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

തന്റെ തൊട്ടടുത്ത ഓവറില്‍ ഡൊമിനിക് സിബ്ലേയെയും മുഹമ്മദ് അബ്ബാസ് പുറത്താക്കിയപ്പോള്‍ 91/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 92/3 എന്ന നിലയിലേക്ക് വീണു. 9 റണ്‍സ് നേടിയ ഒല്ലി പോപിനെ യസീര്‍ ഷാ മടക്കിയയച്ചപ്പോള്‍ ടീം 105/4 എന്ന നിലയിലേക്ക് വീണു.