പ്രധാന താരങ്ങള്‍ക്ക് പ്രിയം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ലോകകപ്പ് യോഗ്യത ടീം പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡാരെന്‍ ബ്രാവോ, സുനില്‍ നരൈന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസ്സല്‍ എന്നിവരില്ലാതെ ലോകകപ്പ് യോഗ്യതയ്ക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. മേല്‍പ്പറഞ്ഞ നാല് താരങ്ങള്‍ക്കും ലോകകപ്പ് യോഗ്യതയെക്കാള്‍ പ്രിയം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പങ്കാളിത്തമാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ക്രിസ് ഗെയിലും മര്‍ലന്‍ സാമുവല്‍സും തങ്ങള്‍ സമീപിച്ചപ്പോള്‍ അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ താല്പര്യമില്ല എന്ന് അറിയിച്ചതിനാല്‍ ഡ്വെയിന്‍ ബ്രാവോയോട് ബോര്‍ഡ് ബന്ധപ്പെട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. കാര്‍ലോസ് ബ്രാത്‍വൈറ്റ് തിരികെ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് സ്ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍, ജേസണ്‍ മുഹമ്മദ്, ദേവേന്ദ്ര ബിഷൂ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷെല്‍ഡണ്‍ കോട്ടേറെല്‍, ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, എവിന്‍ ലൂയിസ്, നികിത മില്ലര്‍, ആഷ്‍ലി നഴ്സ്, റോവ്മന്‍ പവല്‍, കെമര്‍ റോച്ച്, കെസ്രിക് വില്യംസ്, മര്‍ലന്‍ സാമുവല്‍സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial