ത്രിരാഷ്ട്ര പരമ്പരയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ

- Advertisement -

ന്യൂസിലാണ്ടിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയയ. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ന്യൂസിലാണ്ടിനെ 117/9 എന്ന നിലയില്‍ തളച്ച ശേഷം മഴ കാരണം ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 15 ഓവറില്‍ 95 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു. ലക്ഷ്യം 11.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അധികം സമയം കളയാതെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. തന്റെ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടു നല്‍കി 3 വിക്കറ്റ് വീഴ്ത്തിയ ബില്ലി സ്റ്റാന്‍ലേക്ക് ആണ് കളിയിലെ താരം.

ഡേവിഡ് വാര്‍ണറും അരങ്ങേറ്റക്കാരന്‍ ഡിആര്‍ക്കി ഷോര്‍ട്ടും അതിവേഗം മടങ്ങിയെങ്കിലും ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് ലിന്‍-മാക്സ്വെല്‍ കൂട്ടുകെട്ട് അടിച്ച് കൂട്ടിയത്. 33 പന്തില്‍ 44 റണ്‍സ് നേടി ലിന്‍ പുറത്തായപ്പോള്‍ മാക്സ്വെല്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. 24 പന്തില്‍ നിന്നാണ് മാക്സ്വെല്‍ തന്റെ 40 റണ്‍സ് നേടിയത്.

ന്യൂസിലാണ്ടിനായി ട്രെന്റ് ബൗള്‍ട്ട് രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement