രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച

- Advertisement -

200 റണ്‍സിന്റെ ലീഡോടു കൂടി 713/9 എന്ന നിലയില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ലങ്ക ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ബംഗ്ലാദേശ്. ചിറ്റഗോംഗ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 81/3 എന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ തോല്‍വി ഒഴിവാക്കാന്‍ ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന്റെ കൈവശമുള്ളത്. 119 റണ്‍സ് ഇപ്പോഴും ലങ്കയ്ക്ക് പിന്നിലായാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ തമീം ഇക്ബാല്‍(41), ഇമ്രുല്‍ കൈസ്(19), മുഷ്ഫികുര്‍ റഹിം(2) എന്നിവരെയാണ് ബംഗ്ലാദേശിനു നഷ്ടമായത്. 26.5 ഓവറില്‍ മുഷ്ഫികുര്‍ റഹിമിന്റെ വിക്കറ്റ് വീണതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 18 റണ്‍സുമായി മോമിനുള്‍ ഹക്ക് ആണ് ക്രീസില്‍. ലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement