ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍

വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍.

Devonconway

വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176 റണ്‍സ് 4 പന്ത് അവശേഷിക്കെ മറികടന്ന് ന്യൂസിലാണ്ട്. ഒരു ഘട്ടത്തില്‍ 63/4 എന്ന നിലയില്‍ നിന്ന് ഡെവണ്‍ കോണ്‍വേ(29 പന്തില്‍ 41), ജെയിംസ് നീഷം കൂട്ടുകെട്ട് നേടിയ 77 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Jamesneesham

കോണ്‍വേ പുറത്തായ ശേഷം നീഷത്തിന് കൂട്ടായി മിച്ചല്‍ സാന്റനര്‍ എത്തിയപ്പോള്‍ ടീം 15.2 ഓവറിലാണ് വിജയം നേടിയത്. 24 പന്തില്‍ നീഷം 48 റണ്‍സും 18 പന്തില്‍ സാന്റനര്‍ 31 റണ്‍സും നേടിയാണ് മികച്ച വിജയത്തിലേക്ക് ആതിഥേയരെ എത്തിച്ചത്.