ഇന്ത്യക്കെതിരെ ഏറ്റവും വലിയ ഏകദിന സ്‌കോറുമായി ഓസ്ട്രേലിയ

Finch Smith Australia
- Advertisement -

ഏകദിനത്തിൽ ഇന്ത്യക്കെതിരെ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറുമായി ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എടുത്താണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെയുള്ള ഏറ്റവും വലിയ ഏകദിന സ്കോർ കണ്ടെത്തിയത്. ഓസ്ട്രേലിയയുടെ ചരിതത്തിലെ ഏറ്റവും വലിയ ആറാമത്തെ വലിയ ഏകദിന സ്കോർ കൂടിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കക്കെതിരെ ജോഹനാസ്ബർഗിൽ 4 വിക്കറ്റ് നഷ്ടത്തിൽ 434 റൺസ് എടുത്തതാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏകദിന സ്കോർ.

മത്സരത്തിൽ സെഞ്ചുറി പ്രകടനം നടത്തിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിക്കുകയായിരുന്നു. കൂടാതെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ വെടികെട്ടുകൂടി വന്നതോടെ ഓസ്‌ട്രേലിയൻ സ്കോർ കുതിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 66 പന്തിൽ 105 റൺസ് എടുത്തപ്പോൾ ഫിഞ്ച് 124 പന്തിൽ നിന്ന് 114 റൺസാണ് എടുത്തത്. മാക്‌സ്‌വെൽ വെറും 19 പന്തിൽ നിന്നാണ് 45 റൺസ് സ്വന്തമാക്കിയത്. ഇന്ത്യൻ നിരയിൽ 10 ഓവറിൽ 59 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത മുഹമ്മദ് ഷമിയാണ് മികച്ച ബൗളിംഗ് പുറത്തെടുത്തത്. ചഹാൽ 10 ഓവറിൽ 89 റൺസാണ് വിട്ടുകൊടുത്തത്.

Advertisement