ജസ്റ്റിൻ ലാംഗർ ഇന്ത്യയിലേക്ക് ഇല്ല, മക്ഡൊണാൾഡ് ഓസ്ട്രേലിയൻ ഹെഡ് കോച്ചാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ ക്രിക്കറ്റിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നു. ഈ മാസം ഇന്ത്യയിലേക്ക് ഓസ്ട്രേലിയ വരുമ്പോൾ ലാംഗർ ടീമിനൊപ്പം ഉണ്ടാകില്ല. തൽക്കാലം വിശ്രമം എടുക്കുന്നു എന്നാണ് ലാംഗർ അറിയിച്ചിരിക്കുന്നത്. ലാംഗറിന്റെ അഭാവത്തിൽ ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകൻ ആൻഡ്ര്യൂ മക്ഡൊണാൾഡ് ആകും ഓസ്ട്രേലിയയുടെ എ ഹെഡ് കോച്ച്.

മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുന്നത്. ലാംഗറിന്റെ കീഴിൽ പാകിസ്ഥാനെ 2-0നും ന്യൂസിലൻഡിനെ 3-0നും ടെസ്റ്റ് പരമ്പരകളിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തിയിരുന്നു.