ഓസ്ട്രേലിയന്‍ ടെസ്റ്റ് സംഘത്തിലേക്ക് ലാന്‍സ് മോറിസിനെ ഉള്‍പ്പെടുത്തി

Lancemorris

ഓസ്ട്രേലിയയുടെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് സംഘത്തിലേക്ക് ലാന്‍സ് മോറിസിനെ ഉള്‍പ്പെടുത്തി. കൂടെ മൈക്കൽ നീസറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഡിലെയ്ഡിൽ വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായാണ് ഈ തീരുമാനം. പെര്‍ത്തിൽ പാറ്റ് കമ്മിന്‍സിനേറ്റ പരിക്കും വരും ദിവസങ്ങളിൽ അടുത്തടുത്ത ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിരിക്കുന്നതിനാലുമാണ് ഈ തീരുമാനം.

തന്റെ പരിക്ക് അത്ര സാരമില്ലെന്നും താന്‍ അഡിലെയ്ഡിൽ കളിക്കും എന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡ്: Pat Cummins (c), Scott Boland, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Steve Smith, Mitchell Starc, David Warner, Michael Neser, Lance Morris