അവസാന ദിവസം പാക്കിസ്ഥാന്‍ നേടേണ്ടത് 278 റൺസ്, കൈയ്യിലുള്ളത് 10 വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലാഹോർ ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 73 എന്ന നിലയിലാണ്. ജയത്തിനായി ടീം ഇനിയും 278 റൺസാണ് നേടേണ്ടത്.

27 ഓവറുകള്‍ നേരിട്ട പാക്കിസ്ഥാനായി 42 റൺസുമായി ഇമാം ഉള്‍ ഹക്കും 27 റൺസ് നേടി അബ്ദുള്ള ഷഫീക്കുമാണ് ക്രീസിലുള്ളത്. അവസാന ദിവസം വിജയത്തിനായി ഇരു ടീമുകളും ശ്രമിക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 227/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന്‍ ഖവാജ പുറത്താകാതെ 104 റൺസ് നേടിയപ്പോള്‍ ഡേവിഡ് വാര്‍ണർ 51 റൺസും മാര്‍നസ് ലാബൂഷാനെ 36 റൺസും സന്ദര്‍ശകര്‍ക്കായി നേടി.