ശ്രീലങ്കയ്ക്കെതിരെ രണ്ട് പുതുമ താരങ്ങളെ ഉള്‍പ്പെടുത്തി, ഓസ്ട്രേലിയ ഇലവന്‍ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കുര്‍ട്ടിസ് പാറ്റേര്‍സണും ജൈ റിച്ചാര്‍ഡ്സണും ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരമാണ് ഓസ്ട്രേലിയ ഇതോടെ നല്‍കിയിരിക്കുന്നത്. മറ്റൊരു പുതുമുഖ താരം വില്‍ പുക്കോവസ്കിയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. പീറ്റര്‍ സിഡില്‍ ടീമിലെ പന്ത്രണ്ടാമനാണ്.

ടീം: മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, ട്രാവിസ് ഹെഡ്, കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍.