ടി20യില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിയ്ക്കുന്ന ആദ്യ ഇടം കൈയ്യന്‍ റിസ്റ്റ് സ്പിന്നറായി കുല്‍ദീപ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടം കുല്‍ദീപിനെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നറാക്കി മാറ്റി. ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മികച്ച തുടക്കം നേടിയ ശേഷം ഇംഗ്ലണ്ട് തകരുകയായിരുന്നു. 69 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ജോസ് ബട്‍ലര്‍ ഉള്‍പ്പെടെ 5 വിക്കറ്റാണ് കുല്‍ദീപ് നേടിയത്.

ഓയിന്‍ മോര്‍ഗന്‍, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട് എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയ കുല്‍ദീപിന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് അലക്സ് ഹെയില്‍സിന്റെയായിരുന്നു. 4 ഓവറില്‍ 24 റണ്‍സാണ് 5 വിക്കറ്റിനായി കുല്‍ദീപ് വിട്ടു നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial