നായകൻ രക്ഷകൻ, ഇംഗ്ലണ്ടിനെതിരെ സമനില നേടുവാന്‍ സഹായിച്ച് ക്രെയിഗ് ബ്രാത്‍വൈറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാര്‍ബഡോസ് ടെസ്റ്റ് സമനിലയിൽ. ക്രെയിഗ് ബ്രാത്‍വൈറ്റ് പൊരുതി നിന്നാണ് വെസ്റ്റിന്‍ഡീസിന് സമനില നേടിക്കൊടുത്തത്. ജാക്ക് ലീഷ് 3 വിക്കറ്റും സാഖിബ് മഹമ്മൂദ് രണ്ടും വിക്കറ്റ് നേടി വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ 135/5 എന്ന നിലയിലേക്ക് എത്തിച്ചപ്പോള്‍ സമനിലയിൽ അവസാനിപ്പിക്കുവാന്‍ ടീമുകള്‍ തീരുമാനിച്ചു.

ക്രെയിഗ് ബ്രാത്‍വൈറ്റ് 56 റൺസും ജോഷ്വ ഡാ സിൽവ 30 റൺസും നേടിയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 27 റൺസും നേടി.