ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചു കോളിൻ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചു എഫ്.സി കോളിൻ. ഏതാണ്ട് സമാസമം കണ്ട മത്സരത്തിൽ ഡോർട്ട്മുണ്ട് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എട്ടാം മിനിറ്റിൽ ബെല്ലിങാമിന്റെ പാസിൽ നിന്നു മാരിയസ് വോൾഫ്‌ അവരെ മുന്നിലെത്തിച്ചു. എന്നാൽ 36 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ ആന്റേഴ്‌സൻ സമനില ഗോൾ കണ്ടത്തി. ആന്റണി മോഡസ്റ്റയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.

അതേസമയം മറ്റൊരു ഫ്രാങ്ക്ഫർട്ട് ആർ.ബി ലൈപ്സിഗിനെ ഗോൾ രഹിത സമനിലയിൽ തളച്ചു. മറ്റൊരു മത്സരത്തിൽ പൗളീനോയുടെ ഇരട്ട ഗോൾ മികവിൽ ലെവർകുസൻ വോൾവ്സ്ബർഗിനെ 2-0 നു തോൽപ്പിച്ചു. നിലവിൽ ലീഗിൽ ഡോർട്ട്മുണ്ട് രണ്ടാമതും ലെവർകുസൻ മൂന്നാമതും ലൈപ്സിഗ് നാലാം സ്ഥാനത്തും ആണ്.