“ടെസ്റ്റ് ക്രിക്കറ്റാണ് തന്നെ മികച്ച വ്യക്തി ആക്കിയത്”

ടെസ്റ്റ് ക്രിക്കറ്റ് തന്നെ മികച്ച വ്യക്തിയാക്കി മാറ്റിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റ് ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. കോഹ്ലി പറഞ്ഞു. റൺസ് നേടിയാലും ഇല്ലായെങ്കിലും നിങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ മറ്റുള്ളവർക്ക് വേണ്ടി കയ്യടിച്ചെ പറ്റു. കോഹ്ലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറാം കഴിയില്ല എന്നും അതൊരു ശീലം പോലെയാണ് എന്നും കോഹ്ലി പറഞ്ഞും ടെസ്റ്റ് കളിച്ചത് തന്നെ ഒരു നല്ല വ്യക്തിയാക്കി തന്നെ മാറ്റിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനകം 27 സെഞ്ച്വറികൾ നേടിയിട്ടുള്ള താരമാണ് കോഹ്ലി.