റയൽ മാഡ്രിഡ് ഇതിഹാസം ഗൊയോ ബെനിറ്റോ അന്തരിച്ചു

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരനായിരുന്ന ഗൊയോ ബെനിറ്റോ അന്തരിച്ചു. 73കാരനായ ഗൊയോ ഇന്നലെ മാഡ്രിഡിൽ വെച്ചാണ് മരണപ്പെട്ടത്. റയൽ മാഡ്രിഡിൽ അയിരുന്നു ബെനിറ്റോ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. 1963 മുതൽ 1982 വരെ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നു. റയലിന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ്.

സെന്റർ ബാക്ക് പൊസിഷനിൽ ആ കാലത്ത് പകരം വെക്കാനില്ലാത്ത പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. റയലിനു വേണ്ടി മുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറു ലീഗ് കിരീടങ്ങളും അഞ്ച് സ്പാനിഷ് കപ്പും അദ്ദേഹം നേടിയിരുന്നു.