ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിയുടെ കുതിപ്പ്

Newsroom

Picsart 23 03 11 17 30 23 390
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിംഗിൽ കുതിപ്പ്. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർ ഏഴ് സ്ഥാനങ്ങൾ കയറി 13-ാം സ്ഥാനത്തേക്ക് എത്തി. അഹമ്മദാബാദ് ടെസ്റ്റിനിടെ, 186 റൺസ് എടുത്ത് കോഹ്‌ലി തന്റെ ടെസ്റ്റ് സെഞ്ചുറിക്കായുള്ള മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടിരുന്നു.

കോഹ്ലി 23 03 12 12 46 28 771

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 13-ാം സ്ഥാനത്താണ് കോഹ്ലി ഇപ്പോൾ എത്തിയിരിക്കുന്നത്. ഋഷഭ് പന്ത് (ഒമ്പത്), രോഹിത് ശർമ (പത്ത്) എന്നിവർ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ള ഇന്ത്യൻ ബാറ്റർമാർ. ബൗളർമാരിൽ ജയിംസ് ആൻഡേഴ്സണെ പിറകിൽ ആക്കി കൊണ്ട് അശ്വിൻ ഒന്നാം സ്ഥാനം തന്റേത് മാത്രമാക്കി.