വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്

വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ. അത് തനിക്ക് മാത്രം ലഭിയ്ക്കുന്ന മുന്‍ഗണന അല്ലെന്നും അത് ടീമില്‍ ഏവര്‍ക്കും അവര്‍ നല്‍കി വരുന്ന കാര്യമാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന്റെ സൗന്ദര്യം തന്നെ ഈ തീരുമാനം ആണെന്നും അത് താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

ഈ വിശ്വാസം തങ്ങളില്‍ അര്‍പ്പിക്കുമ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ച് ഞങ്ങളും അവരുടെ വിശ്വാസത്തെ കാത്ത് രക്ഷിക്കുന്നുണ്ടെന്ന് ഹാര്‍ദ്ദിക് അഭിപ്രായപ്പെട്ടു. ടീമംഗങ്ങളും മാനേജ്മെന്റും പരസ്പരം വിശ്വസിച്ച് പിന്തുണച്ച് മുന്നേറുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോളത്തെ കരുത്തെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. തന്റെ മുന്‍ നായകന്‍ എംഎസ് ധോണി ആവശ്യപ്പെട്ടത് താന്‍ തന്റെ തന്റെ അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങള്‍ സ്വയം പഠിച്ചെടുക്കേണ്ടതാണെന്നാണെന്നും ഹാര്‍ദ്ദിക് വിശദമാക്കി.

Previous articleമെസ്സിയുടെ പരിക്ക് പ്രശ്നമല്ല, ഇന്ന് പരിശീലനത്തിന് ഇറങ്ങും
Next articleഗുർജീന്ദർ കുമാർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ