മെസ്സിയുടെ പരിക്ക് പ്രശ്നമല്ല, ഇന്ന് പരിശീലനത്തിന് ഇറങ്ങും

ബാഴ്സലോണ ആരാധകരുടെ ആശങ്ക അകറ്റുന്ന വാർത്തയാണ് ബാഴ്സലോണയിൽ നിന്ന് വരുന്നത്. ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയുടെ പരിക്ക് വലിയ പ്രശ്നമല്ല എന്നും താരം ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങും എന്നും ക്ലബ് അറിയിച്ചു. മസിലിന് വേദന അനുഭവപ്പെട്ടതിനാൽ മെസ്സി അവസാന രണ്ട് ദിവസവും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

അതുകൊണ്ട് തന്നെ ലാലിഗ പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ മെസ്സി ഉണ്ടാകില്ല എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മെസ്സി പൂർണ്ണ ആരോഗ്യവാൻ ആണെന്നും മെസ്സി ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകും എന്നുമാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ജൂൺ 13ന് മല്ലോർകയെ ആണ് ബാഴ്സലോണക്ക് നേരിടാൻ ഉള്ളത്.

Previous articleആദ്യ എട്ട് പന്തുകളില്‍ 26 റണ്‍സ്, തന്റെ കരിയര്‍ ആദ്യ മത്സരത്തില്‍ തന്നെ അവസാനിച്ചുവെന്ന് കരുതി
Next articleവിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്