ഗുർജീന്ദർ കുമാർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

മോഹൻ ബഗാൻ ക്യാപ്റ്റൻ ഗുർജീന്ദർ കുമാറിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും. താരം ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റുമായി കരാർ ധാരണയിൽ എത്തി. പഞ്ചാബ് സ്വദേശി ഗുർജീന്ദർ കുമാറിനെ 2 വർഷത്തെ കരാറിൽ ആകും നോർത്ത് ഈസ്റ്റ് സ്വന്തമാക്കുക. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.

ഈ കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐലീഗ് ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്ക് തന്നെ ഗുർജീന്ദർ കുമാറിനുണ്ടായിരുന്നു. മുമ്പ് മിനേർവ പഞ്ചാബ് സാൽഗോക്കർ എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ഗുർജീന്ദറിന്റെ ഐ എസ് എല്ലിലെ ആദ്യ വരവ് 2015ൽ പൂനെ സിറ്റിയിലൂടെ ആയിരുന്നു. ഇപ്പോൾ അവസാന മൂന്ന് സീസണിലായി ബഗാനൊപ്പം ആയിരുന്നു ഗുർജീന്ദർ.

Previous articleവിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്
Next articleഐലീഗിലേക്ക് പുതിയ ക്ലബുകളെ ക്ഷണിച്ച് എ ഐ എഫ് എഫ്