ഓപ്പണര്‍മാര്‍ മടങ്ങി, ഇന്ത്യയെ മുന്നോട്ട് നയിച്ച് കോഹ്‍ലിയും പുജാരയും

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 100/2 എന്ന നിലയില്‍. 19/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ സ്കോര്‍ 50 എത്തിയപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. കെഎല്‍ രാഹുല്‍(19), ശിഖര്‍ ധവാന്‍(23) എന്നിവരെ സ്റ്റുവര്‍ട് ബ്രോഡാണ് പുറത്താക്കിയത്.

എന്നാല്‍ പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ ഉച്ച ഭക്ഷണം വരെ എത്തിയ്ക്കുകയായിരുന്നു. പുരാജ 28 റണ്‍സും കോഹ്‍ലി 25 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 146 റണ്‍സ് പിന്നിലായാണ് ഇന്ത്യയിപ്പോള്‍ നിലകൊള്ളുന്നത്.

Previous articleമരണ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം
Next articleപിഎസ്ജിയുടെ ഗോൾ കീപ്പർ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി