കോഹ്‍ലിയെ പൂജ്യത്തിന് പുറത്താക്കി ബെന്‍ സ്റ്റോക്സ്, ഇന്ത്യ പ്രതിരോധത്തില്‍

Benstokesengland
- Advertisement -

ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 80/4 എന്ന നിലയില്‍ ആണ്. ചേതേശ്വര്‍ പുജാരയുടെയും വിരാട് കോഹ്‍ലിയുടെയും വിക്കറ്റുകളാണ് തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് അജിങ്ക്യ രഹാനെയുടെ വിക്കറ്റും നഷ്ടമായി.

17 റണ്‍സ് നേടിയ പുജാരയെ ജാക്ക് ലീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെ ബെന്‍ സ്റ്റോക്സ് ആണ് പുറത്താക്കിയത്. കോഹ്‍ലി അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.

നാലാം വിക്കറ്റില്‍ 39 റണ്‍സുമായി അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജെയിംസ് ആന്‍ഡേഴ്സണ്‍ രഹാനെയെ പുറത്താക്കിയത്. 27 റണ്‍സാണ് രഹാനെ നേടിയത്.

32 റണ്‍സ് നേടിയ രോഹിത് ആണ് ക്രീസിലുള്ളത്.

Advertisement