ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഡക്കുകൾ

20210305 112947
Credit: Twitter
- Advertisement -

ഇന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഡക്ക് ആയതോടെ വിരാട് കോഹ്ലി ഒരു മോശം പട്ടികയിൽ ഇടം നേടിയിരിക്കുകയാ‌ണ്. ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഡക്കുകൾ എന്ന കോട്ടത്തിന് ഒപ്പം ആണ് കോഹ്ലി എത്തിയിരിക്കുന്നത്. സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ ആയിരിക്കെ 13 തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺ ഒന്നും എടുക്കാതെ പുറത്തായിരുന്നു. ഇന്നത്തെ പുറത്താകലോടെ കോഹ്ലിയും ക്യാപ്റ്റൻ ആയിരിക്കെ 13 ഡക്കുകൾ എന്ന നമ്പറിൽ എത്തി.

ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിലും ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരിക്കെ ഏറ്റവും കൂടുതൽ ഡക്കുകൾ എന്ന നമ്പറിനൊപ്പവും കോഹ്ലി എത്തി. ധോണിയുടെ 8 ഡക്കുകൾക്ക് ഒപ്പമാണ് കോഹ്ലി എത്തിയത്. ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഡക്കുകളും കോഹ്ലിക്കാണ്. നാലു തവണയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കോഹ്ലി ഡക്കിൽ പുറത്തായത്.

Advertisement