വിരാട് കോഹ്ലി ആദ്യ 2 ടെസ്റ്റുകളിൽ നിന്ന് പിന്മാറി

Newsroom

Picsart 24 01 22 18 03 38 986
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഉണ്ടാകില്ല. വ്യക്തിഗത കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന്വിരാട് കോഹ്‌ലി പിന്മാറി. ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള ടീം മാനേജ്‌മെന്റുമായി കോഹ്ലി സംസാരിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) പറഞ്ഞു.

കോഹ്ലി 24 01 22 18 03 52 003

എന്തു കൊണ്ടാണ് കോഹ്ലി അവധി എടുത്തത് എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം കോഹ്ലി ആദ്യ ടെസ്റ്റിനായി ഹൈദരബാദിൽ എത്തിയിരുന്നു. വിരാട് കോഹ്ലിക്ക് പകരക്കാരനെ ഇന്ത്യ ഉടൻ പ്രഖ്യാപിക്കും. ഇന്ത്യയുടെ പ്രധാന ബാറ്റർ ആണ് കോഹ്ലി. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഈ വിടവ് നികത്തുക എളുപ്പമാകില്ല. നേരത്തെ ഇംഗ്ലീഷ് താരം ബ്രൂക്കും വ്യക്തിഗത കാരണങ്ങളാൽ ഈ പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു.