അതിരു വിട്ടു ഫാൻ ഫൈറ്റ്, തമിഴ് നാട്ടിൽ വിരാട് കോഹ്ലി ആരാധകൻ രോഹിത് ശർമ്മ ആരാധകനെ കൊലപ്പെടുത്തി

ആരാധകർ തമ്മിലുള്ള കടുത്ത തർക്കങ്ങൾ സ്പോർട്സിൽ സ്വാഭാവികം ആണ്. എന്നാൽ അതിന്റെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച സംഭവം ആണ് തമിഴ്നാടിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. മല്ലൂരിൽ സുഹൃത്തും രോഹിത് ശർമ്മ ആരാധകനും ആയ വിഘ്നേഷിനെ കൊലപ്പെടുത്തിയ കേസിൽ വിരാട് കോഹ്ലി ആരാധകൻ ആയ ധർമരാജനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച ശേഷം ഇവരിൽ ആരാണ് മികച്ച ക്രിക്കറ്റ് താരം എന്ന തർക്കം ഇരുവരും തമ്മിൽ ഉണ്ടാവുകയും അത് കയ്യാൻ കളിയിൽ എത്തുകയും ആയിരുന്നു. ഇതിനു ഇടയിൽ കോഹ്ലിയെയും റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെയും കളിയാക്കിയ വിഘ്നേഷ് ആർ.സി.ബിയെ ധർമരാജന്റെ വിക്കും ആയി ചേർത്തു കളിയാക്കി. തുടർന്ന് ഉണ്ടായ ദേഷ്യത്തിൽ ധർമരാജൻ വിഘ്നേഷിന്റെ ജീവൻ എടുക്കുക ആയിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.