ഈ സെഞ്ച്വറി അനുഷ്കയ്ക്കും മകൾക്കും സമർപ്പിക്കുന്നു

Newsroom

20220908 223819
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നേടിയ സെഞ്ച്വറി തന്റെ പങ്കാളിയായ അനുഷ്കയ്ക്കും മകൾ വാമികയ്ക്കും സമർപ്പിക്കുന്നു എന്ന് വിരാട് കോഹ്ലി. തന്റെ കൂടെ ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാം ഉണ്ടായിരുന്നത് അനുഷ്ക ആയിരുന്നു‌. അവർക്കും തന്റെ കുഞ്ഞു മകൾക്കും ആണ് സെഞ്ച്വറി സമർപ്പിക്കുന്നത് എന്ന് കോഹ്ലി പറഞ്ഞു. രണ്ടര വർഷത്തിനു ശേഷം വിരാട് കോഹ്ലി ഒരു സെഞ്ച്വറി നേടുന്നത്‌
.
ഈ വിശ്രമ ഘട്ടം താൻ എത്ര മാത്രം ക്ഷീണിതൻ ആയിരുന്നു എന്ന് മനസ്സിലാക്കാൻ തന്നെ സഹായിച്ചു. ഇപ്പോൾ തനിക്ക് പഴയ ഊർജ്ജത്തിൽ കളിക്കാൻ ആകുന്നുണ്ട് എന്ന് കോഹ്ലി പറഞ്ഞു ‌ ഇത്ര കാലവും എല്ലാവരും എന്തു കൊണ്ട് 71ആം സെഞ്ച്വറി വരുന്നില്ല എന്ന് ചോദിക്കുക ആയിരുന്നു‌‌‌. എന്നാൽ താൻ എപ്പോഴും തനിക്ക് ഇത്ര അധികം സെഞ്ച്വറികൾ നൽകിയതിന് ദൈവത്തിനോട് നന്ദി പറയുകയായുരുന്നു എന്നും കോഹ്ലി പറഞ്ഞു.