അഫ്ഗാനെതിരായ ആദ്യ ടി20യിൽ കോഹ്ലി കളിക്കില്ല

Newsroom

Picsart 23 11 19 16 32 11 474
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 ഐ പരമ്പരയിലെ ആദ്യ ടി20യിൽ വിരാട് കോഹ്ലി കളിക്കില്ല. വിരാട് കോഹ്‌ലി മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. വ്യക്തിഗത കാരണങ്ങളാൽ ആണ് കോഹ്‌ലി കളിക്കാത്തത് എന്നും ദ്രാവിഡ് സ്ഥിരീകരിച്ചു. നാളെ കോഹ്ലിയുടെ മകളുടെ പിറന്നാളാണ് ഇതാകാം കോഹ്ലി കളിക്കാതിരിക്കാൻ കാരണം എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

കോഹ്ലി 23 11 16 21 33 29 290

കൊഹ്‌ലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ഓപ്പൺ ചെയ്യും. ഗിൽ നാളെയും ഓപ്പണിംഗ് പൊസിഷനിൽ എത്തില്ല. അടുത്ത മത്സരം മുതൽ കോഹ്ലി ഉണ്ടാകും. കോഹ്ലിയും രോഹിതും ആകും അവസാന രണ്ട് ടി20യിൽ ഓപ്പൺ ചെയ്യുക.