രാജ്യാന്തര ക്രിക്കറ്റിൽ 250 ക്യാച്ചുകൾ പൂർത്തിയാക്കി വിരാട് കോഹ്ലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് വേണ്ടി 250 ക്യാച്ചുകൾ പൂർത്തിയാക്കാൻ വിരാട് കോഹ്ലിക്ക് ആയി. ഇന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അശ്വിന്റെ പന്തിൽ ഹെൻറി നിക്കോൾസ് നൽകിയ ക്യാച്ച് കൈക്കലാക്കിയതോടെയാണ് കോഹ്ലി ഈ അപൂർവ്വ നേട്ടത്തിൽ എത്തിയത്. 250 ക്യാച്ചുകൾ പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം മാത്രമാണ് വിരാട് കോഹ്ലി. ഇതിനു മുമ്പ് രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ടെൻഡുൽക്കർ എന്നിവർ മാത്രമെ ഈ നേട്ടത്തിൽ എത്തിയിട്ടുള്ളൂ.

334 ക്യാച്ചുകൾ കൈക്കലാക്കിയിട്ടുള്ള രാഹുൽ ദ്രാവിഡ് ആണ് ഈ ലിസ്റ്റിൽ മുന്നിൽ ഉള്ളത്. അസറുദ്ദീൻ 261 ക്യാച്ചുകളും സച്ചിൻ 256 ക്യാച്ചുകളുമാണ് കരിയറിൽ നേടിയിട്ടുള്ളത്. ഈ മൂന്ന് പേരെയും വിരാട് കോഹ്ലി ഭാവിയിൽ മറികടക്കും എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്.

Most catches by Indian fielder ( All-Formats)

Dravid – 334
Azharuddin – 261
Sachin – 256
Kohli – 250*