ഇൻസ്റ്റഗ്രാമിൽ കോഹ്ലി 100 മില്യൺ ക്ലബിൽ, 100മില്യൺ ഫോളോവേഴ്സ് ആകുന്ന ആദ്യ ഏഷ്യൻ

Img 20210301 233559
Credit: Twitter
- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ 100മില്യൺ ഫോളോവേഴ്സിൽ എത്തി. ഇത്രയും ഫോളോവേഴ്സിൽ എത്തുന്ന ആദ്യ ക്രിക്കറ്റ് താരമാണ് കോഹ്ലി. ക്രിക്കറ്റ് എന്നല്ല ഫുട്ബോൾ അല്ലാത്ത ഒരു കായിക താരത്തിനും 100മില്യണിൽ എത്താൻ ആയിട്ടില്ല. 100 മില്യണിൽ എത്തുന്ന ആദ്യ ഏഷ്യൻ സ്വദേശിയുമാണ് കോഹ്ലി.

2015ൽ 10 മില്യൺ മാത്രം ഫോളോവേഴ്സ് ഉണ്ടായിരുന്ന കോഹ്ലി വെറും അഞ്ച് വർഷം കൊണ്ടാണ് 100 മില്യണിൽ എത്തിയത്‌. കോഹ്ലിക്ക് മുന്ന നെയ്മർ, മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ പോലുള്ള വലിയ താരങ്ങൾ ആണ് ഇനിയുള്ളത്. 266 മില്യണുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ റൊണാൾഡോക്ക് ആണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്.

Most Followed athletes in the world on Instagram

1) Cristiano Ronaldo – 266M
2) Lionel Messi – 187M
3) Neymar – 147M
4) Virat Kohli – 100M

Advertisement