“കോഹ്ലി അടുത്ത് തന്നെ വീണ്ടും സെഞ്ച്വറികൾ അടിച്ചു തുടങ്ങും” – ഗാംഗുലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നൂറാം ടെസ്റ്റ് കളിക്കാൻ ഒരുങ്ങുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആശംസകളുമായി സൗരവ് ഗാംഗുലി രംഗത്ത്.

“നൂറ് ടെസ്റ്റിൽ എത്താൻ നിങ്ങൾ വളരെ നല്ല കളിക്കാരനാകേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ 100 ​​ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളവർ വളരെ കുറവാണ്. അതൊരു അതിശയകരമായ ലാൻഡ്‌മാർക്ക് ആണ്. വിരാട് ഒരു മികച്ച കളിക്കാരനാണ്,” ഗാംഗുലി പറഞ്ഞു. ഇന്ത്യക്കായി 113 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരമാണ് ഗാംഗുലി

കോഹ്ലി അടുത്ത് തന്നെ വീണ്ടും സെഞ്ച്വറി അടിച്ചു തുടങ്ങും എന്നും ഗാംഗുലി പറഞ്ഞു.

“അവൻ വീണ്ടും സെഞ്ച്വറി അടിച്ചു തുടങ്ങും. രണ്ടു വർഷത്തിലേറെയായി അദ്ദേഹം സെഞ്ച്വറി നേടാത്തത് കൊണ്ടുള്ള സംസാരങ്ങളെല്ലാം എനിക്കറിയാം. എന്നാൽ ഈ ഘട്ടം കടന്നുപോകാൻ പ്രാപ്തിയുള്ള വളരെ നല്ല കളിക്കാരനാണ് കോഹ്ലി. അവൻ ഈ ഘട്ടവും മറികടക്കും. സെഞ്ച്വറികൾ എങ്ങനെ നേടാമെന്ന് അവനറിയാം, ഇല്ലെങ്കിൽ 70 സെഞ്ച്വറികൾ നേടുമായിരുന്നില്ല.” – ഗാംഗുലി പറഞ്ഞു