കെയിന്‍ വില്യംസണിന്റെ ചെയ്തിയെ പ്രശംസിച്ച ക്രിക്കറ്റ് ലോകം

Kanekemar
- Advertisement -

ഇന്ന് ക്രിക്കറ്റ് ലോകത്ത് വൈറല്‍ ആയ ചിത്രം കെമര്‍ റോച്ചിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കെയിന്‍ വില്യംസണിന്റെ ചിത്രമായിരുന്നു. ന്യൂസിലാണ്ട് നായകന്‍ ഇന്ന് വിന്‍ഡീസിനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പായിട്ട് കെമര്‍ റോച്ചിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് വൈറലായ ചിത്രം.

വിന്‍ഡീസ് താരത്തിന്റെ പിതാവ് ആന്‍ഡ്രേ സ്മിത്തിന്റെ മരണവാര്‍ത്ത താരത്തെ തേടിയെത്തിയത് സെഡ്ഡണ്‍ പാര്‍ക്കിലെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ്. ഇരു ടീമുകളിലെയും താരങ്ങള്‍ കെമര്‍ റോച്ചിന്റെ പിതാവിന്റെ മരണത്തില്‍ അനുശോചിച്ച് കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്.

Kemarroach

താരം ടോം ലാഥമിന്റെ വിക്കറ്റ് നേടിയ ശേഷം തന്റെ മുട്ടില്‍ വീണ് വികാരനിര്‍ഭരനായാണ് തന്റെ പിതാവിന്റെ സ്മരണയില്‍ ആ വിക്കറ്റ് സമര്‍പ്പിച്ചത്.

Advertisement