ജോഷ് ഹാസല്‍വുഡിന് പരിക്ക്, പരമ്പരയില്‍ തുടര്‍ന്ന് കളിക്കുന്നത് സംശയത്തില്‍

- Advertisement -

ഓസ്ട്രേലിയയുടെപേസര്‍ ജോഷ് ഹാസല്‍വുഡിന് പരിക്ക്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണം കളത്തില്‍ നിന്ന് പുറത്ത് പോയത്. തന്റെ രണ്ടാമത്തെ ഓവര്‍ എറിയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ എംആര്‍ഐ സ്കാനിന്റെ ഫലങ്ങള്‍ പരിശോധിച്ചാല്‍ താരം പരമ്പരയില്‍ ഇനി കളിക്കുമോ എന്നതിനെക്കുറിച്ചുള്ള വ്യക്തത വരികയുള്ളു. നേരത്തെ ന്യൂസിലാണ്ടിന് ലോക്കി ഫെര്‍ഗൂസണെ പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഇരു ടീമുകളും പത്തംഗങ്ങളായി ചുരുങ്ങിയിട്ടുണ്ട്.

ഇന്ന് വെറും 8 പന്തുകള്‍ മാത്രമെറിഞ്ഞ ജോഷ് ഹാസല്‍വുഡിന് ജീത്ത് റാവലിന്റെ വിക്കറ്റ് നേടുവാനായിരുന്നു.

Advertisement