അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇലവൻസ് ഫുട്ബോൾ ഇന്ന് തുടങ്ങും

- Advertisement -

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കപ്പെടുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ്, ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾക്ക് ഇന്ന് തുടക്കമാകും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻമാരായ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്, കരുവൻ തിരുത്തി ബാങ്ക്, ലൂക്കാ സോക്കർ ക്ലബ്ബ്, എഫ്.സി കൽപ്പകഞ്ചേരി, ഫറോക്ക് സോക്കർ കോഴിക്കോട്, യുണൈറ്റഡ് സോക്കർ മലപ്പുറം, നെഹ്റു യൂത്ത് ക്ലബ്ബ് അരിമ്പ്ര, മുള്ളൂർക്കര എഫ്.എ തൃശ്ശൂർ, സി.വൈ.സി കൊണ്ടോട്ടി, എഫ്.സി.സി മലപ്പുറം, സാക്ക് കൊടിഞ്ഞി, പീസ് വാലി നെടിയിരുപ്പ്,ന്യൂ സോക്കർ മലപ്പുറം, കെ.വൈ.ഡി. എഫ് കൊണ്ടോട്ടി, ന്യൂ കാസിൽ കൊട്ടപ്പുറം, ജി.വി.രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, ആതിഥേയരായ അരിമ്പ്ര ജി.വി.എച്ച്.എസ്.എസ്, ബ്ലാക്ക് ഹോഴ്സ് എഫ് എ മുട്ടിക്കുളങ്ങര പാലക്കാട്, ജി.എച്ച്.എസ്.എസ് കുഴിമണ്ണ, മൗലാനാ ഫുട്ബോൾ അക്കാദമി കൂട്ടായി, മൊറയൂർ ഫുട്‌ബോൾ അക്കാദമി, ബോയ്സ് എഫ്.എ തിരൂർ തുടങ്ങി കേരളത്തിലെ മികച്ച പതിനാറ് ടീമുകൾ വീതമാണ് രണ്ട് ടുർണ്ണമെന്റുകളിലുമായി മത്സരിയ്ക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് ആദ്യ മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻ മാരായ ഇ.എം.ഇ.എ കോളേജ് സി.വൈ.സി ഫുട്ബോൾ അക്കാദമിയേയും വൈകുന്നേരം നാല് മണിക്ക് ലൂക്കാ സോക്കർ ക്ലബ്ബ് മലപ്പുറം മുള്ളൂർക്കര എഫ്.എ തൃശ്ശൂരിനെയും നേരിടും.

ഇന്ത്യൻ ആംമ്പ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര ഉൽഘാടനം നിർവ്വഹിയ്ക്കും. മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉൽഘാടന ചടങ്ങിൽ പ്രദേശത്തെ ജന പ്രതിനിധികളും കലാ-കായിക മേഖലകളിൽ നിന്നുള്ള പ്രമുഖരും പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരും പങ്കെടുക്കും

ഡിസംബർ അവസാനം വരെ നീളുന്ന ഫുട്ബോൾ മേളയുടെ ആദ്യ ഘട്ടത്തിൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് സീനിയർ വിഭാഗം ടൂർണ്ണമെന്റും രണ്ടാം ഘട്ടം ജൂനിയർ അണ്ടർ -17 ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ടൂർണ്ണമെന്റുമായിയിരിയ്ക്കും. രണ്ട് ടൂർണ്ണമെന്റുകളുടെയും ഫൈനൽ മത്സരങ്ങൾ ഡിസംബർ 29 ഞായറാഴ്ച്ച നടക്കും.

നാളെ മുതൽ എല്ലാ ദിവസവും രാവിലെ ഏഴിനും ഉച്ച തിരിഞ്ഞ് രണ്ടരയ്ക്കും വൈകുന്നേരം നാലിനുമായി മൂന്നു വീതം മത്സരങ്ങൾ ഉണ്ടായിരിയ്ക്കും.

Advertisement