ബൈർസ്റ്റോ രക്ഷകൻ, ആന്റിഗ്വയിൽ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

48/4 എന്ന നിലയിൽ തകര്‍ന്ന ഇംഗ്ലണ്ടിനെ ആന്റിഗ്വ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 268/6 എന്ന നിലയിലെത്തിച്ച് ജോണി ബൈര്‍സ്റ്റോ. ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, ക്രിസ് വോക്സ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇംഗ്ലണ്ടിനെ ബൈര്‍സ്റ്റോ കരകയറ്റിയത്.

അഞ്ചാം വിക്കറ്റിൽ സ്റ്റോക്സിനൊപ്പം(36) 67 റൺസ് കൂട്ടിചേര്‍ത്ത ശേഷം ആറാം വിക്കറ്റിൽ 99 റൺസാണ് ബെന്‍ ഫോക്സ്(42) – ജോണി ബൈര്‍സ്റ്റോ സഖ്യം നേടിയത്. 24 റൺസ് നേടിയ ക്രിസ് വോക്സും 109 റൺസുമായി ബൈര്‍സ്റ്റോയും ക്രീസിൽ നില്‍ക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 54 റൺസാണ് നേടിയിരിക്കുന്നത്.