റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ച് ജോഫ്ര, 83ാം സ്ഥാനം

ലോര്‍ഡ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ക്ക് ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ ഇടം. മത്സരത്തില്‍ 5 വിക്കറ്റ് നേടിയ താരം 83ാം റാങ്ക് നേടിയാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചത്. അതേ സമയം പാറ്റ് കമ്മിന്‍സ് തന്റെ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പാക്കുന്ന പ്രകടനവുമായി മുന്നോട്ട് പോകുകയായിരുന്നു. 914 പോയിന്റാണ് താരത്തിനിപ്പോള്‍ ഉള്ളത്. ഇംഗ്ലണ്ടിന്റെ ജാക്ക് ലീഷ് എട്ട് സ്ഥാനം മെച്ചപ്പെടുത്തി 40ാം റാങ്കിലേക്കുയര്‍ന്നു.

ശ്രീലങ്കയുടെ അകില ധനന്‍ജയ 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 36ാം റാങ്കിലേക്ക് മുന്നേറി. ആഷസില്‍ ഇതുവരെ 13 വിക്കറ്റുമായി ഓസ്ട്രേലിയയുടെ ബൗളിംഗിനെ നയിക്കുകയാണ് പാറ്റ് കമ്മിന്‍സ്.

Previous article“ബയേൺ ലോകത്തെ ഏറ്റവും മികച്ച ക്ലബിൽ ഒന്ന്” കൗട്ടീനോയുടെ ബയേൺ നീക്കം ഔദ്യോഗികമായി
Next articleനവ്ദീപ് സൈനി ടെസ്റ്റ് ടീമിനൊപ്പം കരുതല്‍ താരമായി തുടരും