അയര്‍ലണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു, ബൈര്‍സ്റ്റോ മടങ്ങിയെത്തുന്നു ജോഫ്ര പുറത്ത്

Sports Correspondent

Jonnybairstow
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ടിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജോണി ബൈര്‍സ്റ്റോ മടങ്ങിയെത്തുമ്പോള്‍ പരിക്ക് ജോഫ്ര അര്‍ച്ചര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഐപിഎലില്‍ മടങ്ങിയെത്തിയ ആര്‍ച്ചര്‍ ടൂര്‍ണ്ണമെന്റ് പാതിവഴിയിലെത്തിയപ്പോള്‍ തിരിച്ച് മടങ്ങിയിരുന്നു.

ആര്‍ച്ചര്‍ ഇംഗ്ലണ്ട് -സസ്സെക്സ് മെഡിക്കൽ ടീമുകളോടൊപ്പം സമയം ചെലവഴിച്ച് തന്റെ പരിക്ക് കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. ബൈര്‍സ്റ്റോ തിരിച്ചുവരുന്നതോടെ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത ബെന്‍ ഫോക്സ് ടീമിൽ നിന്ന് പുറത്ത് പോകുകയാണ്.

ഇംഗ്ലണ്ട്: Ben Stokes (C), James Anderson, Jonathan Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Jack Leach, Ollie Pope, Matthew Potts, Ollie Robinson, Joe Root, Chris Woakes, Mark Wood