ഇന്ത്യയ്ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയുമായി ഇംഗ്ലണ്ട്, റൂട്ടിന് മൂന്ന് വിക്കറ്റ്

Joerootengland
- Advertisement -

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 46 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 125/8 എന്ന നിലയില്‍ ആണ്. ഇന്ന് വീണ ആദ്യ രണ്ട് വിക്കറ്റുകളും ജാക്ക് ലീഷ് വീഴ്ത്തിയപ്പോള്‍ ഋഷഭ് പന്തിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും അക്സര്‍ പട്ടേലിനെയും വീഴ്ത്തി ജോ റൂട്ടും വിക്കറ്റ് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. സുന്ദറിനെയും അക്സറിനെയും ഒരേ ഓവറിലാണ് റൂട്ട് വീഴ്ത്തിയത്.

മത്സരത്തില്‍ വെറും 13 റണ്‍സിന്റെ ലീഡ് മാത്രമാണ് 2 വിക്കറ്റ് അവശേഷിക്കെ ഇന്ത്യയുടെ കൈവശമുള്ളു. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യുയുടെ ടോപ് സ്കോറര്‍. 10 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Advertisement