114/3 ല്‍ നിന്ന് ഇന്ത്യയുടെ വമ്പന്‍ തകര്‍ച്ച, അഹമ്മദാബാദ് ടെസ്റ്റില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്

Joeroot
- Advertisement -

അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്കോറിനെ മറികടന്ന ഇന്ത്യയുടെ കൈവശം മൂന്ന് വിക്കറ്റുള്ളപ്പോള്‍ മികച്ച ലീഡ് നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അധികം ഓവറുകള്‍ അവശേഷിക്കാതെ 145 റണ്‍സിന് ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. ജോ റൂട്ട് അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ കഥകഴിയ്ക്കുകയായിരുന്നു.

ജാക്ക് ലീഷും ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കായി സ്പിന്‍ വല വിരിച്ചത്. റൂട്ടിനൊപ്പം ജാക്ക് ലീഷ് നാല് വിക്കറ്റാണ് ഇന്നിംഗ്സില്‍ നേടിയത്. നേടിയത്. വെറും 33 റണ്‍സിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. വാലറ്റത്തില്‍ 17 റണ്‍സ് നേടിയ അശ്വിന്‍ ആണ് ഇന്ത്യയ്ക്കായി ചെറുത്ത്നില്പിന് ശ്രമിച്ചത്.

 

Advertisement