രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി ജാക്ക് ലീഷ്

Jackleach
- Advertisement -

അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേല്പിച്ച് ജാക്ക് ലീഷ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ അജിങ്ക്യ രഹാനെയെയും രോഹിത് ശര്‍മ്മയെയും പുറത്താക്കി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ് ആണ് ഇന്ത്യയെ കുഴപ്പത്തിലാക്കിയത്.

രഹാനെയെയും(7) രോഹിത്തിനെയും(66) വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു ലീഷ്. ഇന്ത്യ 41 ഓവറില്‍ 117/5 എന്ന നിലയിലാണ്.

Advertisement