തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോ റൂട്ട് -ജോ ഡെന്‍ലി കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

15 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാരായ റോറി ബേണ്‍സിനെയും(9) ഡൊമിനിക് സിബ്ലെയെയും നഷ്ടമായ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ച് ജോ ഡെന്‍ലിയും ജോ റൂട്ടും. ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയ 45 റണ്‍സ് ഇംഗ്ലണ്ടിനെ രണ്ടാം ദിവസം ല‍ഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 60/2 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. റൂട്ട് 23 റണ്‍സും ഡെന്‍ലി 17 റണ്‍സും നേടിയാണ് മുന്നോട്ട് പോകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും കാഗിസോ റബാഡയും ഓരോ വിക്കറ്റ് നേടി.

നേരത്തെ 277/9 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 7 റണ്‍സ് കൂടി നേടിയപ്പോളെക്കും ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ വെറോണ്‍ ഫിലാന്‍ഡറിനെ സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. ബ്രോഡും സാം കറനും നാല് വീതം വിക്കറ്റ് നേടുകയായിരുന്നു.